Connect with us

Kozhikode

'ബദറുല്‍ കുബ്‌റാ' ആത്മീയ സമ്മേളനം വെള്ളിയാഴ്ച

ബദറിന്റെ ഓര്‍മകള്‍ അയവിറക്കിയുള്ള സമ്മേളനം വിശ്വാസികള്‍ക്ക് പുതിയ ആത്മീയ ഉണര്‍വ്വ് നല്‍കും.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ ‘ബദറുല്‍ കുബ്‌റാ’ ആത്മീയ സമ്മേളനം വെള്ളിയാഴ്ച നടക്കും. റമസാന്‍ പതിനേഴാം രാവില്‍ നടക്കുന്ന പരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും.

ദൃഢവിശ്വാസത്തിന്റെയും ത്യാഗസന്നദ്ധതയുടെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന ചരിത്ര പോരാട്ടമായ ബദറിന്റെ ഓര്‍മകള്‍ അയവിറക്കിയുള്ള സമ്മേളനം വിശ്വാസികള്‍ക്ക് പുതിയ ആത്മീയ ഉണര്‍വ്വ് നല്‍കും. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തോടെ ആരംഭിക്കുന്ന ചടങ്ങില്‍ ആത്മീയ സമ്മേളനം, അസ്മാഉല്‍ ബദ്ര്‍ പാരായണം, സമര്‍പ്പണം, ബദ്ര്‍ പാടിപ്പറയല്‍, ഗ്രാന്‍ഡ് ഇഫ്താര്‍, മഹ്‌ളറത്തുല്‍ ബദ്രിയ, ബദര്‍ മൗലിദ് ജല്‍സ, വിര്‍ദുല്ലത്വീഫ്, സാഅത്തുല്‍ ഇജാബ, തൗബ, അസ്മാഉല്‍ ഹുസ്ന ദുആ മജ്ലിസ് തുടങ്ങി ഒട്ടേറെ പരിപാടികള്‍ നടക്കും.

ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഖുതുബയും സി മുഹമ്മദ് ഫൈസി ജുമുഅ പ്രഭാഷണവും നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് ബദര്‍ പാടിപ്പറയല്‍ ആരംഭിക്കും. വൈകിട്ട് 4.30 ന് മഹ്ളറത്തുല്‍ ബദ്രിയ്യ നടക്കും. ആറ് മണിക്ക് വിര്‍ദുല്ലത്വീഫും, പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഇഫ്താറിനോടനുബന്ധിച്ചുള്ള സാഅത്തുല്‍ ഇജാബ മജ്ലിസും നടക്കും. ശേഷം നടക്കുന്ന ഗ്രാന്‍ഡ് ഇഫ്താര്‍ ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമാകും. മഗ്രിബ് നിസ്‌കാര ശേഷം ബദര്‍ മൗലിദ് ജല്‍സ നടക്കും.

ഇസ്ലാമിക ചരിത്ര ശേഷിപ്പുകള്‍ സൂക്ഷിക്കാന്‍ വേണ്ടി ജാമിഉല്‍ ഫുതൂഹില്‍ പ്രത്യേകമായി സജ്ജീകരിച്ച ‘ഖിസാനതുല്‍ ആസാര്‍’ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തറാവീഹ് നിസ്‌കാര ശേഷം വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. ബദര്‍ പ്രഭാഷണവും അദ്ദേഹം നടത്തും. ശേഷം അസ്മാഉല്‍ ബദ്ര്‍ ജല്‍സയും അസ്മാഉല്‍ ഹുസ്‌ന ജല്‍സയും നടക്കും. രാത്രി പന്ത്രണ്ടോടെ സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചി കോയ (ബായാര്‍ തങ്ങള്‍) യുടെ നേതൃത്വത്തില്‍ നടക്കുന്ന തൗബ ദുആ സമ്മേളനത്തോടെ പരിപാടികള്‍ക്ക് സമാപനമാകും.

ചടങ്ങില്‍ സയ്യിദ് അലി ബാഫഖി, ഇ സുലൈമാന്‍ മുസ്ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ, ഹസന്‍ മുസ്ലിയാര്‍ വയനാട്, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി, സയ്യിദ് സുഹൈല്‍ സഖാഫ് അസ്സഖാഫി മടക്കര, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, ഒ കെ അബ്ദുറഷീദ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, കണിയാമ്പറ്റ ഉസ്താദ്, സയ്യിദ് ശാഫി ബാഅലവി വളപട്ടണം, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, അബ്ദുല്ലത്തീഫ് സഖാഫി മദനീയം തുടങ്ങി ഒട്ടേറെ പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിക്കും.

 

Latest