Connect with us

Kerala

'താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റേയും ജാതി രാഷ്ട്രീയത്തിന്റേയും ബലിയാടാണ്'; യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് രാജിവെച്ചു

നേതാക്കന്മാരുടെ പെട്ടിയെടുക്കുകയും ഒപ്പം ഉന്നതകുലജാതിയില്‍ ജനിക്കുകയും ചെയ്താല്‍ മാത്രമേ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നും കത്തില്‍ പറയുന്നു

Published

|

Last Updated

തിരുവനന്തപുരം |  യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് വിഷ്ണു എ പി സ്ഥാനം രാജി വെച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനാണ് വിഷ്ണു രാജിക്കത്ത് നല്‍കിയത്.താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും മറ്റൊരു ബലിയാടാണെന്നും എസ് സി സമുദായത്തില്‍ പെടുന്ന ആളായതിനാല്‍ നാളിതുവരെ യാതൊരു പരിപാടിയിലും പങ്കെടുപ്പിക്കാറില്ലെന്നും കത്തില്‍ പറയുന്നു. നേതൃത്വം മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. നേതാക്കന്മാരുടെ പെട്ടിയെടുക്കുകയും ഒപ്പം ഉന്നതകുലജാതിയില്‍ ജനിക്കുകയും ചെയ്താല്‍ മാത്രമേ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നും കത്തില്‍ പറയുന്നു

രാജിക്കത്തിന്റെ പൂര്‍ണ രൂപം
‘ഞാന്‍ 2011 ല്‍ എസ്എന്‍ കോളേജില്‍ യൂണിറ്റ് പ്രസിഡന്റായി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് ആണ്. കഴിഞ്ഞകാലങ്ങളില്‍ ഞാന്‍ അനുഭവിക്കേണ്ടിവന്ന അവഗണനയും ഒറ്റപ്പെടലും വളരെ വലുതാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും മറ്റൊരു ബലിയാട് കൂടിയാണ് ഞാന്‍. ഞാനൊരു എസ് സി സമുദായത്തില്‍ പെടുന്ന ആളാണ്, അതുകൊണ്ടുതന്നെ നാളിതുവരെ യാതൊരു പരിപാടിയിലും (കോണ്‍ഗ്രസ് കഴക്കൂട്ടം) എന്നെ സഹകരിപ്പിക്കുകയോ, പരിപാടികള്‍ അറിയിക്കുകയോ ചെയ്യാറില്ല.നേതൃത്വം മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയാണ്.

 

---- facebook comment plugin here -----

Latest