Kuwait
നബിദിനം: കുവൈത്തില്‍ സെപ്തംബര്‍ നാലിന് പൊതു അവധി
ഔദ്യോഗിക പ്രവൃത്തി ദിവസങ്ങള്‍ സെപ്തംബര്‍ ഏഴ് ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും.

കുവൈത്ത് സിറ്റി | വിശുദ്ധ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ചു 2025 സെപ്തംബര്‍ നാല് വ്യാഴാഴ്ച കുവൈത്തിലെ എല്ലാ മന്ത്രാലയങ്ങള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇതനുസരിച്ച് ഔദ്യോഗിക പ്രവൃത്തി ദിവസങ്ങള്‍ സെപ്തംബര്‍ ഏഴ് ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് അധ്യക്ഷത വഹിച്ചു.
പ്രത്യേക സ്വഭാവമുള്ള മറ്റു സേവനസ്ഥാപനങ്ങളുടെ അവധി ദിന ക്രമീകരണം ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടെ പൊതു താത്പര്യം കണക്കിലെടുത്ത് അവരവര്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി സഭ അറിയിച്ചു.