Connect with us

Kerala

അനയയുടെ മരണം; തെറ്റ് പറ്റിയിട്ടില്ലെന്ന നിലപാടില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്

അമീബിക് മസ്തിഷ്‌ക ജ്വരത്തിനൊപ്പം വൈറല്‍ ന്യൂമോണിയയും കുട്ടിക്ക് ബാധിച്ചിട്ടുണ്ടാകാമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നത്

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരിയിലെ ഒമ്പതു വയസുകാരി അനയക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചിരുന്നുവെന്ന പരിശോധന ഫലത്തില്‍ തെറ്റില്ലെന്ന നിലപാടില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍. മരണവുമായി ബന്ധപ്പെട്ട് തെറ്റ് പറ്റിയിട്ടില്ലെന്ന നിലപാടിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ബന്ധപ്പെട്ട വകുപ്പുകളും ആയി കൂടിയാലോചിച്ച ശേഷം വിശദീകരണ കുറിപ്പ് ഇറക്കാനുള്ള നീക്കത്തിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍.

അമീബിക് മസ്തിഷ്‌ക ജ്വരത്തിനൊപ്പം വൈറല്‍ ന്യൂമോണിയയും കുട്ടിക്ക് ബാധിച്ചിട്ടുണ്ടാകാമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നത്. അനയയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

ഇതിനുപിന്നാലെ മൈക്രോ ബയോളജി വിഭാഗത്തിന്റെ പരിശോധന ഫലവും ഫോറെന്‍സിക് ഫലവും തമ്മിലുള്ള വൈരുധ്യം സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെ വിശദീകരിക്കണമെന്ന ആവശ്യവുമായി കുട്ടിയെ ആദ്യം ചികിത്സിച്ച താമരശ്ശേരി താലൂക് ആശുപത്രി സൂപ്രണ്ട് രംഗത്ത് വന്നിരുന്നു. ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയതോടെ സംഭവം ചര്‍ച്ചയായിരുന്നു.

Latest