Connect with us

Kerala

ഉത്തമ സമൂഹ സൃഷ്ടിക്ക് പ്രവാചകാഹ്വാനങ്ങള്‍ എല്ലാവരും ഏറ്റെടുക്കണം: കാന്തപുരം

മനുഷ്യകുലത്തെയും സമൂഹത്തെയും അഭിവൃദ്ധിപ്പെടുത്തുന്ന നിലപാടുകളാണ് മുഹമ്മദ് നബി മുന്നോട്ടുവെച്ചത്. സമത്വവും സമാധാനവും ആഹ്വാനം ചെയ്യുന്നതുള്‍പ്പെടെയുള്ള സന്ദേശങ്ങളിലൂടെയാണ് ലോകമെമ്പാടും നബിയെ ഓര്‍ക്കുന്നത്.

Published

|

Last Updated

ധാര്‍മികവും മാനവികവുമായ ഒട്ടനവധി മൂല്യങ്ങളാണ് മുഹമ്മദ് നബി സമൂഹത്തില്‍ പ്രചരിപ്പിച്ചതെന്നും സര്‍വര്‍ക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യരെന്ന ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നബിദിന സന്ദേശത്തില്‍ പറഞ്ഞു.

പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുക, സത്യസന്ധരാവുക, സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്നവരെയും പ്രത്യേകം പരിഗണിക്കുക, സംഘര്‍ഷരഹിത സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുക, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക തുടങ്ങി മനുഷ്യകുലത്തെയും സമൂഹത്തെയും അഭിവൃദ്ധിപ്പെടുത്തുന്ന നിലപാടുകളാണ് മുഹമ്മദ് നബി മുന്നോട്ടുവെച്ചത്. സമത്വവും സമാധാനവും ആഹ്വാനം ചെയ്യുന്നതുള്‍പ്പെടെയുള്ള സന്ദേശങ്ങളിലൂടെയാണ് ലോകമെമ്പാടും മുഹമ്മദ് നബിയെ ഓര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നബിദിനത്തിന്റെ ഭാഗമായി മര്‍കസില്‍ നടക്കുന്ന പ്രഭാത പ്രകീര്‍ത്തന സദസ്സിലും ബെംഗളൂരുവിലെ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലും ഗ്രാന്‍ഡ് മുഫ്തി പങ്കെടുക്കും.

മുഹമ്മദ് നബിയുടെ 1500-ാമത് തിരുപ്പിറവി വര്‍ഷമായ ഇത്തവണ കേരളത്തില്‍ അതിവിപുലമായ പരിപാടികളോടെയാണ് നബിദിനം ആഘോഷിക്കുന്നത്. പള്ളികളില്‍ പ്രഭാത നിസ്‌കാര ശേഷം മൗലിദ് സദസ്സുകളും മദ്‌റസകള്‍ കേന്ദ്രീകരിച്ച് ഘോഷയാത്രകളും കലാമത്സരങ്ങളും അന്നദാനവും നടക്കും.

 

Latest