National
പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടക ടൈഗര്‍ റിസര്‍വ് സന്ദര്‍ശിച്ചു
ഓസ്‌കര്‍ പുരസ്‌കാരം നേടിയ 'ദ എലിഫന്റ് വിസ്പറേഴ്സ്' എന്ന ഡോക്യുമെന്ററി ചിത്രീകരിച്ച തമിഴ്നാട്ടിലെ മുതുമല ടൈഗര്‍ റിസര്‍വിലെ തെപ്പക്കാട് എലിഫന്റ് ക്യാമ്പ് പ്രധാനമന്ത്രി മോദി സന്ദര്‍ശിക്കും

ന്യൂഡല്‍ഹി| പ്രോജക്റ്റ് ടൈഗര്‍ ‘ പദ്ധതിക്ക് 50 വര്‍ഷം തികയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണ്ണാടക ടൈഗര്‍ റിസര്‍വ് സന്ദര്‍ശിച്ചു.ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘ദ എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെന്ററി ചിത്രീകരിച്ച തമിഴ്നാട്ടിലെ മുതുമല ടൈഗര്‍ റിസര്‍വിലെ തെപ്പക്കാട് എലിഫന്റ് ക്യാമ്പ് പ്രധാനമന്ത്രി മോദി സന്ദര്‍ശിക്കും. ഡോക്യുമെന്ററിയില്‍ അവതരിപ്പിച്ച അനാഥ ആനയായ രഘുവിനെയും ചെറിയ ജംബോയെ വളര്‍ത്തിയ ബൊമ്മനെയും ബെല്ലിയെയും പ്രധാനമന്ത്രി മോദി കാണും. ഈ ദമ്പതികളാണ് ഡോക്യുമെന്ററിയിലെ പ്രധാന താരങ്ങള്‍.
തുടര്‍ന്ന് മൈസൂരിലെ കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഉദ്ഘാടന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.