Connect with us

Bahrain

പ്രവാസി സാഹിത്യോത്സവ് ബഹ്‌റൈന്‍ 2023; രചനാ മത്സരങ്ങളോടെ തുടക്കം

സല്‍മാബാദ് സുന്നി സെന്ററില്‍ നടന്ന രചനാ മത്സരങ്ങളുടെ ഉദ്ഘാടനം ഐ സി എഫ് നാഷണല്‍ എജ്യുക്കേഷണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ നിര്‍വഹിച്ചു.

Published

|

Last Updated

മനാമ | പ്രവാസലോകത്തെ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും കലാ സാഹിത്യ കഴിവുകളുടെ പരിപോഷണത്തിനും പ്രദര്‍ശനത്തിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിമൂന്നാമത് ബഹ്‌റൈന്‍ പ്രവാസി സാഹിത്യോത്സവിന് തുടക്കമായി. സല്‍മാബാദ് സുന്നി സെന്ററില്‍ നടന്ന രചനാ മത്സരങ്ങളുടെ ഉദ്ഘാടനം ഐ സി എഫ് നാഷണല്‍ എജ്യുക്കേഷണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ നിര്‍വഹിച്ചു.

വിവിധ ഭാഷാ പ്രബന്ധങ്ങള്‍, കഥ, കവിതാ രചനകള്‍, കാലിഗ്രഫി, സോഷ്യല്‍ ട്വീറ്റ് തുടങ്ങിയ 42 ഇനങ്ങളിലായി റിഫ, മുഹറഖ്, മനാമ സോണുകളില്‍ നിന്നുമുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു. സാഹിത്യോത്സവ് തീം സോങ് ലോഞ്ചിംഗ് അബ്ദുറഹീം സഖാഫി വരവൂര്‍ നിര്‍വഹിച്ചു. ഹംസ പുളിക്കല്‍, അബ്ദുല്ല രണ്ടത്താണി, റഷീദ് തെന്നല സ്റ്റേജിതര മത്സരങ്ങള്‍ നിയന്ത്രിച്ചു. സ്ത്രീകളുടെ മത്സരങ്ങള്‍ക്ക് ഫാത്വിമ ജാഫര്‍ ശരീഫ്, ലൈല റഹ്മാന്‍ നേതൃത്വം നല്‍കി.

ഒക്ടോബര്‍ 27 ന് മനാമ പാക്കിസ്ഥാന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്റ്റേജ് മത്സരങ്ങളാണ് സാഹിത്യോത്സവിന്റെ അടുത്ത സുപ്രധാന ഘട്ടം. ദഫ് മുട്ട്, ഖവാലി, മാപ്പിളപ്പാട്ട്, സംഘഗാനം, സൂഫി ഗീതം, കവിത പാരായണം, പ്രസംഗം തുടങ്ങിയവയില്‍ നാ്ന്നൂറോളം പ്രതിഭകള്‍ മാറ്റുരക്കും.

ശ്രേണി മത്സര ക്രമപ്രകാരം ആര്‍ എസ് സി യുടെ യൂണിറ്റ്, സെക്ടര്‍, സോണ്‍ ഘടകങ്ങളില്‍ നിന്നും വിജയികളായ പ്രതിഭകളാണ് 27ന് സാഹിത്യോത്സവ് വേദിയിലെത്തുക. വെള്ളിയാഴ്ച രാത്രി എട്ടിന് സാംസ്്കാരിക സമ്മേളനത്തോടെ സമാപിക്കുന്ന സാഹിത്യോത്സവില്‍ ബഹ്റൈനിലെ സാമൂഹിക സാംസ്്കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.

സല്‍മാബാദില്‍ ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ മുനീര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സാഹിത്യോത്സവ് ഉദ്ഘാടന സംഗമത്തില്‍ ഗ്ലോബല്‍ ആര്‍ എസ് സി എക്‌സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുല്ല രണ്ടത്താണി, അഡ്വ. ശബീര്‍ അലി, ഐ സി എഫ് നേതാക്കളായ അബ്ദുറഹീം സഖാഫി വരവൂര്‍, ഫൈസല്‍ ചെറുവണ്ണൂര്‍, ഖാലിദ് സഖാഫി, ആര്‍ എസ് സി നാഷണല്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മങ്കര, ഡോക്ടര്‍ നൗഫല്‍, സലീം കണ്ണൂര്‍, ജാഫര്‍ പട്ടാമ്പി, നസീര്‍ കാരാട്, ഫൈസല്‍, പി ടി അബ്ദുല്‍ റഹിമാന്‍ തുടങ്ങിയ നേതാക്കളും റിഫ, മനാമ, മുഹറഖ് സോണ്‍ പ്രതിനിധികളും പങ്കെടുത്തു. മുഹമ്മദ് കുഞ്ഞ് സഖാഫി സ്വാഗതവും ജാഫര്‍ ശരീഫ് നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest