Kerala
മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച പോലീസുകാരന് സസ്പെൻഷൻ
വാഹന പരിശോധനക്കിടെയായിരുന്നു മർദനം

മലപ്പുറം | മഞ്ചേരിയില്‍ വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മലപ്പുറം പൈത്തിനി പറമ്പ് സ്വദേശി ജാഫറിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മഞ്ചേരി ട്രാഫിക് യൂനിറ്റിലെ പോലീസ് ഡ്രൈവര്‍ നൗഷാദിനാണ് സസ്പെൻഷൻ. ഇയാളെ മലപ്പുറം ആംഡ് ഫോഴ്‌സ് ആസ്ഥാനത്തേക്ക് താത്കാലികമായി സ്ഥലംമാറ്റിയിരുന്നു. പിന്നാലെ എസ് പിക്ക് ജാഫർ നൽകിയ പരാതിയിലാണ് സസ്പെൻഷൻ നേരിട്ടത്.
കാക്കി ഷര്‍ട്ട് ഇടാത്തതിന് ജാഫറില്‍ നിന്ന് പോലീസുകാരന്‍ 500 രൂപ പിഴ ഈടാക്കിയിരുന്നു. പിഴത്തുക കുറച്ചു തരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചെന്നാണ് പരാതി. പോലീസുകാരന്‍ മുഖത്തടിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
---- facebook comment plugin here -----