POLICE MISSING
മലപ്പുറത്ത് പോലീസുകാരനെ കാണാതായി
അരീക്കോട് എം എസ് പി ബറ്റാലിയന്‍ അംഗം മുബാഷിറിനെയാണ് കാണാതായത്

മലപ്പുറം| ജില്ലയില്‍ ഒരു പോലീസുകാരനെ കഴിഞ്ഞ ദിവസം മുതല്‍ കാണുന്നില്ലെന്ന് പരാതി. അരീക്കോട് ക്യാമ്പിലെ പോലീസുകാരനായ കോഴിക്കോട് വടകര സ്വദേശി മുബഷിറിനെയാണ് കാണാതായത്. എം എസ് പി ബറ്റാലിയന്‍ അംഗമാണ് മുബാഷിര്‍. അരീക്കോട് പോലീസ് കേസെടുത്തു.
മുബാഷിറിന്റേതെന്ന് പറയുന്ന ഒരു കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്റ്റേഷനില്‍ നിന്ന് മുതിര്‍ന്ന പോലീസുകാരില്‍ നിന്ന് നിരന്തരം പീഡനം ഏല്‍ക്കുന്നു. ഇതിനാല്‍ ജോലി ഉപേക്ഷിച്ച് പോകുന്നുവെന്നാണ് കത്തിലുള്ളത്.
---- facebook comment plugin here -----