Kerala
വാഹനങ്ങളുടെ അമിത വേഗം;പരിശോധന ശക്തമാക്കി പോലീസ്
അമിത വേഗത്തിന് 12 വാഹനങ്ങള്‍ക്ക് മേല്‍ പിഴയും ചുമത്തിയിട്ടുണ്ട്

തിരുവല്ല | അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന അഞ്ച് ടോറസ് ലോറികള്‍ തിരുവല്ല പോലീസ് പിടികൂടി. അമിത വേഗത്തിന് 12 വാഹനങ്ങള്‍ക്ക് മേല്‍ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവല്ലയുടെ വിവിധ ഭാഗങ്ങളിലായി ഇന്നലെ രാവിലെ മുതല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി.
തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്റെ നിര്‍ദേശ പ്രകാരം സിഐ പി.എസ്.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ടോറസുകള്‍ പിടികൂടിയത്. ടിപ്പര്‍ ലോറിയിടിച്ച് ഇന്നലെ ഇരവിപേരൂരില്‍ സ്‌കൂട്ടര്‍ യാത്രിക മരണപ്പെട്ട പശ്ചാത്തലത്തിലാണ് പോലീസ് പരിശോധനകള്‍ ശക്തമാക്കിയിരിക്കുന്നത്. ടിപ്പറുകളെ നിരീക്ഷിക്കാനും വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനും പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായി ഡിവൈഎസ്പി പറഞ്ഞു.
---- facebook comment plugin here -----