International
2025ൽ കൊല്ലപ്പെട്ടത് 128 മാധ്യമ പ്രവർത്തകർ
തുടർച്ചയായ മൂന്നാം വർഷവും മിഡിൽ ഈസ്റ്റിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്.
ബ്രസ്സൽസ്|2025-ൽ 128 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (IFJ) പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. തുടർച്ചയായ മൂന്നാം വർഷവും മിഡിൽ ഈസ്റ്റിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. 2024നെ അപേക്ഷിച്ച് ഭീകരമായ എണ്ണം. “വെറുമൊരു സ്ഥിതിവിവരക്കണക്ക് മാത്രമല്ല, നമ്മുടെ സഹപ്രവർത്തകർക്കുള്ള ആഗോള റെഡ് അലേർട്ടാണെന്നും” ജനറൽ സെക്രട്ടറി ആന്റണി ബെല്ലാംഗർ പറഞ്ഞു.
പലസ്തീനിൽ 56 പേർ ഉൾപ്പെടെ 74 പത്രപ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ, ആഗോള മാധ്യമ പ്രവർത്തകരിൽ 58% മിഡിൽ ഈസ്റ്റിലാണ് റിപ്പോർട്ട് ചെയ്‌തത്. 13 മരണങ്ങളുമായി യെമൻ രണ്ടാം സ്ഥാനത്തും, എട്ട് മരണങ്ങളുമായി ഉക്രെയ്ൻ രണ്ടാം സ്ഥാനത്തുമാണ്. സുഡാനിൽ ആറ് മരണങ്ങളും, ഇന്ത്യ, പെറു, രാജ്യങ്ങളിൽ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ലോകമെമ്പാടുമായി 533 പത്രപ്രവർത്തകരാണ് നിലവിൽ ജയിലിൽ കഴിയുന്നത്. ഇത് കഴിഞ്ഞ അര പതിറ്റാണ്ടിനിടെ ഈ കണക്ക് ഇരട്ടിയിലധികമായി.
ആഗസ്റ്റ് 10ന് അൽ ജസീറ റിപ്പോർട്ടറായ അനസ് അൽ-ഷെരീഫിനെതിരെ നടന്ന ആക്രമണമാണ് ഏറ്റവും ഭയാനകമായത്. ഗാസ നഗരത്തിലെ അൽ ഷിഫ ആശുപത്രിയുടെ പ്രാന്തപ്രദേശത്തുള്ള പത്രപ്രവർത്തകരെ പാർപ്പിച്ച ഒരു കൂടാരത്തിൽ അഞ്ച് പത്രപ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കുമൊപ്പമാണ് അദ്ദേഹം കൊല്ലപ്പെട്ടത്. യെമനിൽ, ഈ സംഘർഷത്തിന് മാധ്യമപ്രവർത്തകരും ആത്യന്തിക വിലയാണ് നൽകിയത്. ഇസ്റാഈൽ സൈന്യം ‘സെപ്റ്റംബർ 26’ പത്രത്തിന്റെ ഓഫീസുകളിൽ നടത്തിയ ആക്രമണത്തിൽ 13 പത്രപ്രവർത്തകരും മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടു. മാധ്യമ ഓഫീസുകൾക്ക് നേരെയുണ്ടായ ഏറ്റവും മോശം ആക്രമണങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഏഷ്യ-പസഫിക് മേഖല ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുന്നത് തുടരുകയാണ്. 277 പേരാണ് ജയിലിൽ കഴിയുന്നത്. 143 പത്രപ്രവർത്തകരെ ജയിലിലടച്ച ചൈനയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. 49 പേരുമായി മ്യാൻമറും 37 പേരുമായി വിയറ്റ്നാമുമാണ് തൊട്ടുപിറകെയുള്ളത്. 149 പേരാണ് യൂറോപ്പിൽ ജയിലിലടച്ച മാധ്യമപ്രവർത്തകരുടെ എണ്ണം. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 40% വർദ്ധിച്ചു. 2018 ന് ശേഷം യൂറോപ്പിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണിത്. 2025 ൽ ആഫ്രിക്കയിൽ ഒമ്പത് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. മേഖലയിലെ പത്രപ്രവർത്തകരുടെ കൊലപാതകങ്ങളുടെ പ്രഭവകേന്ദ്രം സുഡാനാണ്.



