National
രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു; കൂട്ടിയത് 111 രൂപ
ജനുവരി ഒന്നു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു.
ന്യൂഡല്‍ഹി| രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ജനുവരി ഒന്നു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. 14 കിലോ ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ വില വര്‍ധന പ്രാബല്യത്തില്‍ വന്നു.
ഡല്‍ഹിയില്‍ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതല്‍ 1691.50 രൂപ നല്‍കണം. ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1739.5 രൂപയില്‍ നിന്ന് 1849.50 രൂപയായി ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന നിരക്ക് ചെന്നൈയിലാണ്. കൊല്‍ക്കത്തയില്‍ വില 1684 രൂപയില്‍ നിന്ന് 1795 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എല്‍പിജി സിലിണ്ടറിന് 1642.50 രൂപയായി. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില.


