Saudi Arabia
മസ്ജിദുൽ ഹറമിൽ ഫോട്ടോഗ്രാഫിക്ക് നിയന്ത്രണം നിബന്ധനകൾ പാലിക്കണം:ഹജ്ജ് മന്ത്രാലയം
ഹറമിന്റെയും പരിസരത്തും ഫോട്ടോ എടുക്കുന്നവർ മര്യാദകൾ പാലിക്കണം
മക്ക|മക്കയിലെ മസ്ജിദുൽ ഹറമിൽ മൊബൈലുകളിൽ ഫോട്ടോപകർത്തുന്നതിന് നിയന്ത്രണം ഏർപെടുത്തി ഹജ്ജ് മന്ത്രാലയം. ഹറമിന്റെയും പരിസരത്തും ഫോട്ടോ എടുക്കുന്നവർ മര്യാദകൾ പാലിക്കണമെന്നും വിശുദ്ധ ഭൂമിയിലെ സ്ഥലത്തിന്റെ പവിത്രതയും ആദരവും നിലനിർത്തണമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
മസ്ജിദുൽ ഹറമിനകത്ത് ഫോട്ടോ എടുക്കുമ്പോൾ ആളുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതോ, മറ്റുള്ളവരുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതോ, ആരാധനയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതോ ആയ പ്രവൃത്തികൾ ഒഴിവാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഹറമിലുടനീളമുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച സ്‌ക്രീനുകൾ പരിശോധിച്ച് തിരക്കുള്ള സമയങ്ങൾ ശ്രദ്ധിക്കാനും, കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന മതാഫ്, സഫയ്ക്കും മർവയ്ക്കും ഇടയിലുള്ള പ്രദേശത്തും ജനസാന്ദ്രത നിരീക്ഷിക്കാനും മന്ത്രാലയം തീർത്ഥാടകരോട് നിർദ്ദേശം നൽകിയിട്ടുണ്ട് .
---- facebook comment plugin here -----




