Connect with us

Kerala

വീണ ജോര്‍ജിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ഹാജരാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം; പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്സ്

സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Published

|

Last Updated

കണ്ണൂര്‍| ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പറയപ്പെടുന്നതിന്റെ വീഡിയോ തെളിവ് ഹാജരാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം പാരിതോഷികം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് സമ്മാനം പ്രഖ്യാപിച്ചത്. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കുഴിമന്തി നല്‍കുമെന്നും കെ എസ് യു പ്രചാരണം നടത്തിയിരുന്നു. കെഎസ്യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് കുഴിമന്തി ചലഞ്ച് നടത്തുന്നത്.

അതേസമയം സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെയുണ്ടായ സംഭവങ്ങള്‍ വീണ ജോര്‍ജും ഷംസീറും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തിയ നാടകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. എ എന്‍ ഷംസീറിന്റെ ഫോണ്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ആണ് പരാതി നല്‍കിയത്.

 

 

Latest