Connect with us

Kerala

തൃശൂര്‍ അന്നമനട ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; യുവാവിന് പരുക്ക്

ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം.

Published

|

Last Updated

തൃശൂര്‍|തൃശൂര്‍ അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആന ഇടഞ്ഞു. ശേഷം ആന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്തെറിഞ്ഞു. ആക്രമണത്തില്‍ മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരുക്കേറ്റു. വിവേകിനെ ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഒന്‍പത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടെയാണ് സംഭവം. അക്കിക്കാവ് കാര്‍ത്തികേയന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. ആനയെ പിന്നീട് തളച്ചു.

 

 

 

Latest