Pathanamthitta
കോന്നി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ച വയോധികനെ കുറിച്ച് വിവരങ്ങള്‍ തേടി പോലിസ്
കോന്നി-കൂടല്‍ ചന്തയിലെ കടത്തിണ്ണയില്‍ അവശനിലയില്‍ കണ്ട വയോധികനെ നാട്ടുകാരാണ് ആഗസ്റ്റ് ഒമ്പതിന് വൈകീട്ട് മുന്നരയോടെ കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്നത്.

പത്തനംതിട്ട | കോന്നി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ച വയോധികനെ കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടി പോലിസ്. കോന്നി-കൂടല്‍ ചന്തയിലെ കടത്തിണ്ണയില്‍ അവശനിലയില്‍ കണ്ട വയോധികനെ നാട്ടുകാരാണ് ആഗസ്റ്റ് ഒമ്പതിന് വൈകീട്ട് മുന്നരയോടെ കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്നത്.
കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന ഇയാളെ വിറയലോടെ കാണപ്പെടുകയും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. 20 20 വര്‍ഷം മുന്‍പ് പത്തനംതിട്ടയില്‍ നിന്നും കൂടലിലെത്തിയതാണ് ഇയാളെന്ന് പറയുന്നു. സലീം എന്ന് വിളിപ്പേരുള്ളതായി നാട്ടുകാര്‍ പറയുന്നു. ഏകദേശം 68 വയസ്സ് തോന്നിക്കും. വീടുകളില്‍ കൂലിപണിക്കൊക്കെ പോയിരുന്ന ഇയാളെപ്പറ്റി ആളുകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. വെളുത്ത നിറമാണ്, നരച്ച താടിയും മുടിയുമാണുള്ളത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൂടല്‍ പോലീസ് സ്റ്റേഷനിലോ (04734 270100)എസ് ഐ ബിജുമോന്റെ (9961385569)എന്ന നമ്പരിലോ അറിയിക്കേണ്ടതാണ്.