Kuwait
സ്വയംരക്ഷക്കായി ഇനി കുവൈത്തില്‍ പോലീസുകാര്‍ക്ക് കുരുമുളക് സ്‌പ്രേ ഉപയോഗിക്കാം

കുവൈത്ത് സിറ്റി | കുവൈത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ സ്വരക്ഷക്കായി ഇനി മുതല്‍ കുരുമുളക് സ്‌പ്രേ പ്രയോഗിക്കാം. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പൊതു സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊതു സുരക്ഷാ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇവ ഉപയോഗിക്കുന്നതിനുള്ള അധികാരം നല്‍കിയിരിക്കുന്നത്.
കുറ്റവാളികള്‍, പിടികിട്ടാപ്പുള്ളികള്‍, സംശയാസ്പദമായ വ്യക്തികള്‍ എന്നിവരുമായി ഇടപഴകുമ്പോഴോ അല്ലെങ്കില്‍ പൊതു സുരക്ഷയും ക്രമസമാധാനവും തകര്‍ക്കുന്നതോ തനിക്കും മറ്റുള്ളവരുടെ ജീവനും അപകടമുണ്ടാക്കുന്നതോ ആയ പ്രവൃത്തികള്‍ ചെയ്യുമ്പോഴോ ആദ്യം കുരുമുളക് സ്പ്രേ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കണമെന്നാണ് അറിയിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്നും അടുത്തുള്ള വ്യക്തികള്‍ക്ക് ബാധിക്കാത്ത വിധത്തിലാകണം സ്േ്രപ പ്രയോഗിക്കേണ്ടതെന്നും അറിയിപ്പില്‍ സൂചിപ്പിക്കുന്നു.