Kerala
പി എം ശ്രീ: വിട്ടുവീഴ്ചക്കില്ലാതെ സി പി ഐ; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ല
പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം | പി എം ശ്രീ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാതെ സി പി ഐ. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പാര്‍ട്ടിയുടെ മന്ത്രിമാര്‍ പങ്കെടുക്കില്ല. ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞെങ്കിലും ലാല്‍സലാം എന്ന് ആവര്‍ത്തിച്ചു പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്.
അതിനിടെ, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു സംസാരിച്ചെങ്കിലും മഞ്ഞുരുക്കാന്‍ കഴിഞ്ഞില്ല.
---- facebook comment plugin here -----


