Kerala
നേതാക്കളാണ് പാര്‍ട്ടിക്കുള്ളില്‍ അനൈക്യമുണ്ടാക്കുന്നത്; തുറന്നടിച്ച് കെ സുധാകരന്‍
അനൈക്യം ശരിയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവും. ഇല്ലെങ്കില്‍ എല്ലാ വെള്ളത്തിലാവും.
ന്യൂഡല്‍ഹി | സംസ്ഥാന കോണ്‍ഗ്രസ്സിനകത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ തുറന്നടിച്ച് കെ പി സി സി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍. നേതാക്കളാണ് പാര്‍ട്ടിക്കുള്ളില്‍ അനൈക്യം ഉണ്ടാക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. ഇത് ശരിയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവും. ഇല്ലെങ്കില്‍ എല്ലാ വെള്ളത്തിലാവും.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുമാണ് ഹൈക്കമാന്‍ഡ് നടത്തിയ കൂടിക്കാഴ്ചയില്‍ സുധാകരന്‍ അതൃപ്തി പ്രകടിപ്പിച്ചു. അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചതായി സുധാകരന്‍ പറഞ്ഞു. പറയേണ്ടത് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്.
നിലവിലെ കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങള്‍ സുധാകരന്‍ തള്ളി. ഒരു പാര്‍ട്ടിയാകുമ്പോള്‍ രണ്ട് അഭിപ്രായമുണ്ടാകുന്നതു സ്വാഭാവികമാണ്. അതിനെ തര്‍ക്കമായി കാണേണ്ടതില്ല.
സംസ്ഥാനത്ത് നവം: ഒന്നു മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് കെ പി സി സി തീരുമാനം. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ എ ഐ സി സി നേതൃത്വം വിലയിരുത്തി.


