Connect with us

Kerala

പിഎം ശ്രീ പദ്ധതി;കരാര്‍ പിന്‍മാറ്റത്തിന് കേന്ദ്രത്തിനുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍

. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കത്തിലൂടെ കേന്ദ്രത്തെ വിവരം അറിയിക്കും.

Published

|

Last Updated

തിരുവനന്തപുരം |  പിഎം ശ്രീ പദ്ധതിയിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നുളള ആവശ്യം കേന്ദ്രത്തെ അറിയിക്കുന്നതിനായുളള കത്ത് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കത്തിലൂടെ കേന്ദ്രത്തെ വിവരം അറിയിക്കും. സിപിഎം സിപിഐ ധാരണ പ്രകാരമാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. മന്ത്രിസഭയിലെടുത്ത തീരുമാനമെന്ന നിലയ്ക്കാണ് ചീഫ് സെക്രട്ടറി കത്ത് അയക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശോധിച്ച ശേഷമായിരിക്കും കേന്ദ്രത്തിന് കത്ത് കൈമാറുക.
കരാര്‍ മരവിപ്പിക്കാന്‍ ധാരണയായതോടെ, ഈവര്‍ഷം പിഎംശ്രീയിലേക്കുള്ള സ്‌കൂള്‍ തിരഞ്ഞെടുക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.

 

പിഎം ശ്രീ പദ്ധതിയില്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്. കേരളത്തിന്റെ കത്ത് കിട്ടിയശേഷം തുടര്‍നടപടി ആലോചിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം പിഎം ശ്രീയ്ക്കുള്ള ധാരണ മരവിപ്പിക്കാനോ പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ധനസഹായം നല്‍കേണ്ട സ്‌കൂളുകളുടെ പട്ടിക ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞു. പദ്ധതിക്ക് കീഴിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ട് പോകാനാകില്ല. സര്‍വ്വ ശിക്ഷാ അഭിയാനടക്കമുള്ള ഫണ്ട് നല്‍നാകുമോ എന്നതും കത്ത് പരിശോധിച്ച ശേഷം തീരുമാനിക്കും. പിഎം ശ്രീയില്‍ നിന്ന് പഞ്ചാബ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ട ശേഷം പിന്‍മാറിയപ്പോള്‍ കേന്ദ്രം ഇത് അനുവദിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചതോടെ പഞ്ചാബ് നിലപാട് മാറ്റുകയായിരുന്നു. കരാറിനെതിരെ ഘടകകക്ഷിയായ സിപിഐ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കം പോയത്.

 

---- facebook comment plugin here -----

Latest