PJ Kurien will not attend the KPCC meeting
കെ പി സി സി യോഗത്തില്‍ പി ജെ കുര്യന്‍ പങ്കെടുക്കില്ല
രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് വിട്ടുനില്‍ക്കല്‍

തിരുവനന്തപുരം | കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ പങ്കെടുക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്നാണ് കുര്യന്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെ കുര്യന്‍ നടത്തിയ വിമര്‍ശനം വലിയ വാര്‍ത്തയായിരുന്നു. ഇത് രാഷ്ട്രീയകാര്യ സമിതിയില്‍ വലിയ ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പായിരുന്നു. കുര്യന്‍ പങ്കെടുത്തിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി അംഗങ്ങള്‍ വിമര്‍ശനം നടത്തുമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് കുര്യന്‍ വിട്ടുനിന്നതെന്നാണ് വിവരം.
രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനമായിരുന്നു കുര്യന്‍ നടത്തിയത്. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയ സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് കുര്യന്‍ പറഞ്ഞിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടും പല നയപരമായ കാര്യങ്ങളിലും അദ്ദേഹം ഇടപെടുന്നുവെന്നും കുര്യന്‍ വിമര്‍ശിച്ചിരുന്നു.