Connect with us

Kerala

പ്രണയം നിരസിച്ചപെണ്‍കുട്ടിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു; രണ്ടുപേര്‍ പിടിയില്‍

യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ചതെന്നു പ്രതികള്‍ പോലീസിനോടു പറഞ്ഞു

Published

|

Last Updated

പാലക്കാട് | കുത്തന്നൂരില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു.

സംഭവത്തില്‍ കുത്തന്നൂര്‍ സ്വദേശികളായ അഖില്‍, സുഹൃത്ത് രാഹുല്‍ എന്നിവരെ കുഴല്‍മന്ദം പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30 നാണ് 17 കാരിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്.

യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ചതെന്നു പ്രതികള്‍ പോലീസിനോടു പറഞ്ഞു. പെട്രോള്‍ ബോംബ് കത്താത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പ്രതികള്‍ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

 

Latest