Connect with us

Kerala

രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താന്‍ അനുമതി; തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ രോഗം ബാധിച്ച നായ്ക്കളെ കണ്ടെത്തി ദയാവധത്തിന് വിധേയമാക്കാം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമായേക്കാവുന്ന സുപ്രധാന നീക്കവുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായ്ക്കളുടെ ദയാവധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ രോഗം ബാധിച്ച നായ്ക്കളെ കണ്ടെത്തി ദയാവധത്തിന് വിധേയമാക്കാം. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ പ്രകാരമാണ് ഈ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുക. വകുപ്പു മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്.

 

 

Latest