Kerala
മലപ്പുറം കോട്ടക്കലിൽ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം
പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കൽ നഗരത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചത്
മലപ്പുറം| മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കൽ നഗരമധ്യത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് തീപിടിക്കുന്നത്. 200 രൂപക്ക് വൻ ആദായവിൽപന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കട പൂർണമായും കത്തിനശിച്ച നിലയിലാണ്.
മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നും എത്തിയ നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഥാപനത്തിനകത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. അപകട കാരണം ഷോർട്ട് സെർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----



