Kerala
പേരാമ്പ്ര സംഘര്‍ഷം; ഏഴ് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പ്രതിഷേധ പ്രകടനത്തിനിടെ പോലീസിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞുവെന്ന കേസിലാണ് അറസ്റ്റ്.

കോഴിക്കോട്| കോഴിക്കോട് പേരാമ്പ്ര സംഘര്‍ഷത്തില്‍ ഏഴ് യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് പോലീസ്. പ്രതിഷേധ പ്രകടനത്തിനിടെ പോലീസിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞുവെന്ന കേസിലാണ് അറസ്റ്റ്. സജീര്‍ ചെറുവണ്ണൂര്‍, അരുണ്‍ മുയ്യോട്ട്, നസീര്‍ വെള്ളിയൂര്‍, കൃഷ്ണനുണ്ണി വേളം, മുസ്തഫ മിദ്ലാജ്, റഷീദ് വാല്യക്കോട് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പ്രതിഷേധ പ്രകടനത്തിനിടെ പോലീസിന് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിന്‍മേല്‍ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് കേസെടുക്കുകയും ചെയ്തിരുന്നു. ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പോലീസുകാര്‍ക്കിടയില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നുമാണ് എഫ്‌ഐആര്‍.