Kerala
പേരാമ്പ്രയില്‍ മര്‍ദ്ദനമേറ്റ സംഭവം; കോടതിയെ സമീപിക്കാനൊരുങ്ങി ഷാഫി പറമ്പില്‍ എംപി
ഷാഫി പറമ്പില്‍ എംപി സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നാണ് സൂചന.
കോഴിക്കോട് | പേരാമ്പ്രയില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ കോടതിയില്‍ സമീപിക്കാനൊരുങ്ങി ഷാഫി പറമ്പില്‍ എംപി. അതേ സമയം എംപി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് തന്നെ പരാതി നല്‍കിയിട്ടും നടപടിയില്ലാത്തത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപി സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നാണ് സൂചന.പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്ന് ഷാഫി പറമ്പില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് വെളിപ്പെടുത്തിയിരുന്നു. സര്‍വീസില്‍നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചത് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ആരോപണം.
അതേ സമയം പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജവ്യാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡും അറിയിച്ചിരുന്നു.





