Connect with us

National

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; പഹല്‍ഗാമും വോട്ടര്‍ പട്ടിക പരിഷ്‌കരണമടക്കം സഭയെ പ്രക്ഷുബ്ധമാക്കും

സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തിന് മാധ്യമങ്ങളെ കാണും.

Published

|

Last Updated

ന്യൂഡല്‍ഹി |  പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അടുത്തമാസം 21 വരെ സമ്മേളനം നീണ്ടുനില്‍ക്കും. 21 സിറ്റിംഗുകളുള്ള ഈ കാലയളവില്‍ 15 ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരും.

ജിഎസ്ടി ഭേദഗതി ബില്‍, ഐഐഎം ഭേദഗതി ബില്‍, ജന്‍ വിശ്വാസ് ബില്‍, മൈനസ് ആന്‍ഡ് മിനറല്‍സ് ബില്‍, നാഷണല്‍ ആന്റി ഡോപ്പിംഗ് ബില്ലടക്കം എട്ടു ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കും. ആദായനികുതി ബില്‍, ഇന്ത്യന്‍ പോര്‍ട്‌സ് ബില്ലടക്കം നേരത്തെ അവതരിപ്പിച്ച ഏഴ് ബില്ലുകളിലും ചര്‍ച്ചയുണ്ടാകും.

സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തിന് മാധ്യമങ്ങളെ കാണും. പഹല്‍ഗാം ഭീകരാക്രമണം, ഇന്ത്യാ – പാക് സംഘര്‍ഷത്തില്‍ ട്രംപിന്റെ ഇടപെടല്‍, ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം, എയര്‍ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കും.

എയര്‍ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരം തേടി അമ്പതോളം ചോദ്യങ്ങള്‍ എംപിമാര്‍ തയാറാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ പ്രധാനമന്ത്രി വിദേശപര്യടനം നടത്തുന്നതും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

Latest