Connect with us

Kerala

പമ്പ, ഇടമലയാര്‍ ഡാമുകള്‍ തുറന്നു

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്‍കരുതലെന്ന നിലയിലാണ് തുറക്കാന്‍ തീരുമാനിച്ചത്

Published

|

Last Updated

പത്തനംതിട്ട | കൊച്ചി പമ്പ , ഇടമലയാര്‍ ഡാമുകളുടെ രണ്ടു ഷട്ടറുകള്‍ വീതം തുറന്നു. ഇന്നു പുലര്‍ച്ചെയാണ് പമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നിര്‍ദേശപ്രകാരമാണ് ഡാം തുറന്നത്.

രണ്ടു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കിവിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നത്. നാലു ഷട്ടറുകളില്‍ രണ്ടെണ്ണം 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിക്കുന്നത്.

പെരിയാറില്‍ ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്‍കരുതലെന്ന നിലയിലാണ് തുറക്കാന്‍ തീരുമാനിച്ചത്.

 

Latest