Kerala
പാലക്കാട് സ്‌കൂളിലെ സ്ഫോടനം; പോലീസില്‍ ആര്‍ എസ് എസ് നിയന്ത്രിക്കുന്നവരുണ്ടെന്നു വ്യക്തമായതായി സി പി എം ജില്ലാ സെക്രട്ടറി
ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു

പാലക്കാട് | പോലീസില്‍ ആര്‍ എസ് എസ് നിയന്ത്രിക്കുന്നവരുണ്ടെന്നും പാലക്കാട് സ്‌കൂളിലെ സ്ഫോടനത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായും സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു.
ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു. സ്ഫോടനത്തില്‍ പ്രതികളായവര്‍ക്ക് ബി ജെ പി ബന്ധമുണ്ട്. പിടിയിലായ പ്രതി ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്നും പ്രതിയുടെ പ്രദേശം ആര്‍ എസ് എസ് സ്വാധീന മേഖലയാണെന്നും അദ്ദേഹം പറഞ്ഞു.
പിടിയിലായ സുരേഷ് സജീവ ബി ജെ പി പ്രവര്‍ത്തകനാണ്. ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥര്‍ കേസ് ലഘൂകരിക്കാന്‍ ശ്രമിക്കുന്നു. ര്‍ എസ് എസിന്റെ നിര്‍ദേശപ്രകാരം പോലീസ് പ്രവര്‍ത്തിച്ചാല്‍ കാണാമെന്നും സുരേഷ് ബാബു താക്കീത് നല്‍കി.