Connect with us

Kerala

ഔസേപ്പച്ചനും ഫക്രുദ്ദീന്‍ അലിയും ബിജെപി വേദിയില്‍; പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണന്‍

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി പ്രയത്‌നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചന്‍

Published

|

Last Updated

തൃശൂര്‍ |  ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയില്‍ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ പങ്കെടുത്തു. ഔസേപ്പച്ചനോപ്പം രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലിയും വേദിയിലെത്തി.ഇരുവരേയും ബി ഗോപാലകൃഷ്ണന്‍ ബിജെപിയിലേക്ക് ക്ഷണിച്ചു. ബിജെപിയില്‍ ചേര്‍ന്ന് നിയമസഭയില്‍ മത്സരിക്കാനാണ് ക്ഷണം. വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മുണ്ട് പൊക്കി കാണിക്കുന്ന ആളുകളെ അല്ല കേരളത്തിന് ആവശ്യം. വികസനത്തിന്റെ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെയാണ് ആവശ്യമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. ഒരേ ചിന്തയില്‍ വളരണം. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി പ്രയത്‌നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.

നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്ന് ഫക്രുദ്ദീന്‍ അലിയും പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണ് തന്നെ ഈ വേദിയിലേക്ക് എത്തിച്ചത്. ബി ഗോപാലകൃഷ്ണന്‍ നല്ല നേതാവാണ്. നേതൃനിരയിലേക്ക് വരാന്‍ യോഗ്യനാണ്. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടമാണ്. ചില സമയത്ത് പ്രതികരണങ്ങള്‍ കൈവിട്ടുപോകുന്നുണ്ട്. അത് സുരേഷ് ഗോപി തന്നെ ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫക്രുദ്ദീന്‍ അലി പറഞ്ഞു.

 

---- facebook comment plugin here -----

Latest