Connect with us

Kozhikode

'ഫൂട്ട്പ്രിന്റ്' പൈതൃക യാത്ര സംഘടിപ്പിച്ചു

ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ കേരളീയ പണ്ഡിതരുടെ സംഭാവനകള്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.

Published

|

Last Updated

'ഫൂട്ട്പ്രിന്റ്' പൈതൃക യാത്രയില്‍ മര്‍കസ് റൈഹാന്‍ വാലി വിദ്യാര്‍ഥികളുമായി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആശയവിനിമയം നടത്തുന്നു.

കാരന്തൂര്‍ | മര്‍കസ് റൈഹാന്‍ വാലി ലൈഫ് ഫെസ്റ്റിവല്‍ യൂഫോറിയയുടെ ഭാഗമായി ‘ഫൂട്ട്പ്രിന്റ്’ പൈതൃക യാത്ര സംഘടിപ്പിച്ചു. നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തിയ്യതികളിലായി നടക്കുന്ന ഫെസ്റ്റിവല്‍ പരിപാടികള്‍ക്ക് തുടക്കമിട്ടാണ് കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക കലാലയങ്ങളിലേക്കും പണ്ഡിതന്മാരുടെ സമീപത്തേക്കും പൈതൃക കേന്ദ്രങ്ങളിലേക്കും യാത്ര സംഘടിപ്പിച്ചത്. ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ കേരളീയ പണ്ഡിതരുടെ സംഭാവനകള്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.

മലപ്പുറം മഅ്ദിന്‍ അക്കാദമി, ജാമിഅ ഇഹ്യാഉസ്സുന്ന ഒതുക്കുങ്ങല്‍, കോടമ്പുഴ ദാറുല്‍ മആരിഫ്, മമ്പുറം മഖാം, ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ മഖാം, ആശിഖുറസൂല്‍ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മഖാം എന്നീ കേന്ദ്രങ്ങളാണ് യാത്രയില്‍ പ്രധാനമായി സന്ദര്‍ശിച്ചത്.

കൂടാതെ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പ്രശസ്ത കര്‍മശാസ്ത്ര ഗ്രന്ഥമായ ഖുലാസത്തുല്‍ ഫിഖ്ഹില്‍ ഇസ്ലാമിയുടെ രചയിതാവും സമസ്ത മുശാവറ അംഗവുമായ കോടമ്പുഴ ബാവ മുസ്ലിയാര്‍ എന്നിവരുമായുള്ള പ്രത്യേക വിജ്ഞാന സെഷനുകളും യാത്രയുടെ ഭാഗമായി നടന്നു.

റൈഹാന്‍ വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി പി സിറാജുദ്ദീന്‍ സഖാഫി, പ്രിന്‍സിപ്പല്‍ സഈദ് ശാമില്‍ ഇര്‍ഫാനി റിപ്പണ്‍, മുഹ്യിദ്ദീന്‍ കുട്ടി സഖാഫി, മുഹമ്മദ് അഹ്സനി ആവിലോറ, ആശിഖ് സഖാഫി മാമ്പുഴ, ഖലീല്‍ സഖാഫി, സഫ്വാന്‍ നൂറാനി പൈതൃക യാത്രക്ക് നേതൃത്വം നല്‍കി.

 

 

---- facebook comment plugin here -----

Latest