Connect with us

Gulf

ജി സി സിയിൽ ഓണസദ്യ കേമമാക്കാൻ ജൈവ പച്ചക്കറികൾ

2500 ടൺ പഴം പച്ചക്കറി ഉത്പന്നങ്ങളുമായി ലുലു

Published

|

Last Updated

അബുദാബി | ഓണാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസ ലോകം. മെ​ഗാ ഓണാഘോഷങ്ങളുടെ രജിസ്ട്രേഷനും സദ്യപ്രീബുക്കിങ്ങും ഉൾപ്പടെ ആരംഭിച്ചു കഴിഞ്ഞു. ഓണവിപണി ഉണർന്ന് തുടങ്ങിയതോടെ സദ്യവട്ടങ്ങളുടെ ചർച്ചകളും സജീവമാണ്. ഓണസദ്യകേമമാക്കാൻ ജൈവപച്ചക്കറികളാണ് യു എ ഇ വിപണികളിൽ കൂടുതലും സജീവമാകുന്നത്.

ഹെൽത്തി റെസിപ്പികൾക്കും പ്രൊഡ്ക്ടുകൾക്കുമാണ് വിപണിയിൽ മുൻതൂക്കം. റെഡി ടു ഈറ്റ് പ്രൊഡ്കുളെക്കാൾ ഫ്രഷ് പച്ചക്കറി പഴം ഉത്പന്നങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്. ഓണസദ്യ കേമമാക്കാൻ ഇത്തവണ 2500 ടൺ പഴം പച്ചക്കറി ഉത്പന്നങ്ങളാണ് ജി സി സിയിൽ ലുലു ലഭ്യമാക്കുകയെന്ന് ലുലു ​ഗ്ലോബൽ ഓപറേഷൻ ഡയറക്ടർ സലിം എം.എ വ്യക്തമാക്കി.

ഇന്ത്യയിൽ നിന്ന് അടക്കമുള്ള ഏറ്റവും മികച്ച പഴം പച്ചക്കറി ഉത്പന്നങ്ങളാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നത്. ജൈവകാർഷിക രീതിക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാ​ഗമായി കൂടിയാണ് ഇത്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. ലുലു പായസമേളയിലും ഹെൽത്തി ചോയ്സുകളാണ് പ്രധാന ആകർഷണം. 30 തരം പായസങ്ങളിൽ 10ലധികം പായസങ്ങളും ഹെൽത്തി ചോയിസിലുള്ളതാണ്.

മില്ലറ്റ് പായസം, ഓട്ട്സ് പായസം, അവൽ പായസം, റാ​ഗി ചെറുപയർ പായസം, ഇളനീർ പായസം, നവരത്ന പായസം, ചക്ക പായസം തുടങ്ങിയ ഹൈൽത്തി പായസരുചികളാണ് ഒരുക്കിയിട്ടുള്ളത്. 25 തരം വിഭവങ്ങളുള്ള ലുലു ഓണസദ്യ പ്രീബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ഓൺലൈനിലൂടെയും ലുലു സ്റ്റോറുകളിൽ നേരിട്ടെത്തിയും ബുക്ക് ചെയ്യാനാകും.