Connect with us

international book fair

അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രാചീന ഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും കാണാൻ അവസരം

ഈ വർഷത്തെ പ്രദർശനത്തിൽ 1550ലെ ഏതാണ്ട് 11 ദശലക്ഷം ദിർഹം വിലമതിക്കുന്ന അപൂർവ പക്ഷികളുടെ ചിത്രങ്ങളടങ്ങിയ പുസ്തകം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Published

|

Last Updated

അബുദബി |  അന്താരാഷ്ട്ര പുസ്തകമേളയിലെത്തുന്ന സന്ദർശകർക്ക് പ്രാചീന കാലഘട്ടത്തിലെ അപൂർവമായ ഗ്രന്ഥങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ശേഖരം നേരിട്ട് കാണുന്നതിന് അവസരം. ബുക്ക് ഫെയറിന്റെ ഭാഗമായി ഫ്രഞ്ച് ലൈബ്രറി ക്ലാവ്‌റൂയിലാണ് പഴയതും അപൂർവവുമായ പുസ്തകങ്ങളുടെ പ്രദർശനം ഒരുക്കിയത്. ഇത് രണ്ടാം തവണയാണ് മേളയിൽ പങ്കെടുക്കുന്നതെന്ന് ലൈബ്രറിയിൽ നിന്നുള്ള ക്രിസ്‌റ്റോഫ് ഓവർമാൻ പറഞ്ഞു. ഈ വർഷത്തെ പ്രദർശനത്തിൽ 1550ലെ ഏതാണ്ട് 11 ദശലക്ഷം ദിർഹം വിലമതിക്കുന്ന അപൂർവ പക്ഷികളുടെ ചിത്രങ്ങളടങ്ങിയ പുസ്തകം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുമായും പുസ്തക ശേഖരണക്കാരുമായും കൂടിക്കാഴ്ച നടത്താനുള്ള വിലപ്പെട്ട അവസരമാണ് മേളയെന്ന് ഡാനിയൽ ക്രൗച്ച് റെയർ ബുക്സിൽ നിന്നുള്ള ഡാനിയൽ ക്രൗച്ച് പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഡാനിയൽ ക്രൗച്ച് റെയർ ബുക്സ് അബുദബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുക്കുന്നത്  അദ്ദേഹം കൂട്ടിച്ചേർത്തു.

1688-ൽ വിൻസെൻസോ കൊറോനെല്ലി സൃഷ്ടിച്ച 95 ലക്ഷം ദിർഹം വിലമതിക്കുന്ന ഗ്ലോബ്, വിക്ടോറിയ രാജ്ഞിയുടെ റോയൽ യാച്ച് വിക്ടോറിയയിൽ നിന്നുള്ള അഞ്ച് ലക്ഷം ദിർഹം വിലമതിക്കുന്ന ചാർട്ട് കെയ്‌സ്, ആൽബർട്ട് II എന്ന റോയൽ യാട്ടിൽ നിന്നുള്ള 1888-ലെ അബുദബി തുറമുഖത്തിന്റെ ഫോട്ടോകൾ ഉൾപ്പെടെയുള്ള ചാർട്ടുകൾ തുടങ്ങി ഏതാണ്ട് 53 അമൂല്യ വസ്തുക്കളാണ് ഡാനിയൽ ക്രൗച്ച് റെയർ ബുക്സ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്.

നിലവിൽ ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ളതും 500 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്നതുമായ ലിയോനാർഡോ ഡിവിഞ്ചി ഒപ്പിട്ട ഒരു അപൂർവ പുസ്തകമാണ് തന്റെ കമ്പനി പ്രദർശിപ്പിക്കുന്നതെന്ന് പോളണ്ടിലെ ഡോം എമിസിജ്നി മാനുസ്ക്രിപ്റ്റത്തിൽ നിന്നുള്ള ആർതർ സോബോലെവ്സ്കി പറഞ്ഞു. ഈ വർഷത്തെ മേളയിൽ അദ്ദേഹത്തിന്റെ കമ്പനി, അപൂർവ കൈയെഴുത്തുപ്രതികളുടെ 200 കോപ്പികൾ തയ്യാറാക്കിയിട്ടുണ്ടെന്നും ഓരോന്നിനും 45,000 ദിർഹം വിലമതിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 1508 മുതൽ 1931 വരെയുള്ള അപൂർവ പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന പരിപാടിയിൽ രണ്ടാം തവണയാണ് തങ്ങൾ പങ്കെടുക്കുന്നതെന്ന് ഷാർജയിലെ ലെ പ്രിൻസ് ആർട്ട് കൺസൾട്ടൻസിയിൽ നിന്നുള്ള ഒലിവിയർ പിംഗൽ പറഞ്ഞു.

---- facebook comment plugin here -----

Latest