Connect with us

Kerala

ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പ്; കൊച്ചിയിലെ വസ്ത്ര സ്ഥാപനമായ മൂണ്‍ ഗോഡ്സിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി

മൂണ്‍ ഗോഡസിനെതിരെ 486 പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഓര്‍ഡര്‍ ചെയ്തവര്‍ക്ക് വര്‍ഷങ്ങളായിട്ടും വസ്ത്രം ലഭിച്ചില്ലെന്നാണ് പരാതി

Published

|

Last Updated

കൊച്ചി|കൊച്ചിയിലെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ മൂണ്‍ ഗോഡ്സിനെതിരെ ഉപഭോക്തൃ കോടതിയിലും പരാതി നല്‍കി നിരവധി പേര്‍. തൃപ്പൂണിത്തുറ പേട്ട സ്വദേശി രേഷ്മയാണ് കോടതിയെ സമീപിച്ചത്. ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ പാര്‍ട്ടിവെയര്‍ ഡ്രസ്സുകള്‍ ഗുണമേന്മയില്ലാത്തവയാണെന്നും കേടുപാടുകള്‍ സംഭവിച്ചതുമായിരുന്നെന്ന് രേഷ്മ ആരോപിച്ചു. ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തില്‍ നിന്നും ഓര്‍ഡര്‍ ചെയ്തവര്‍ക്ക് വര്‍ഷങ്ങളായിട്ടും വസ്ത്രം ലഭിച്ചില്ലെന്നും പരാതിയുണ്ട്. മൂണ്‍ ഗോഡസ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിനെതിരെ 486 പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പുതിയ മോഡല്‍ പരിചയപ്പെടുത്തി പരസ്യം നല്‍കുകയാണ് സ്ഥാപനത്തിന്റെ ആദ്യം ഘട്ടം. ഇവ ക്യാഷ് കൊടുത്ത് ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ ഓര്‍ഡര്‍ ചെയ്തു വര്‍ഷങ്ങളായിട്ടും പുതിയ വസ്ത്രം ലഭിച്ചിട്ടില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ 4.3 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം ഇപ്പോഴും സജീവമാണ്.

 

 

Latest