Connect with us

Kerala

ഓണപരീക്ഷകൾ ഇന്ന് തുടങ്ങും

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച തൃശൂർ ജില്ലയിലെ പരീക്ഷകൾ മാറ്റി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണപരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് ഇന്ന് മുതൽ പരീക്ഷകൾ ആരംഭിക്കുന്നത്. കനത്ത മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചതിനാൽ തൃശൂർ ജില്ലയിലെ സ്കൂളൂകളിൽ ഇന്ന് പരീക്ഷയില്ല. ഈ പരീക്ഷകൾ ഈ മാസം 29ന് നടക്കും.

എൽ പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 26നാണ് പരീക്ഷകൾ സമാപിക്കുന്നത്. പരീക്ഷാ ദിവസങ്ങളിൽ അവധി പ്രഖ്യാപിക്കേണ്ടി വന്നാൽ ആ പരീക്ഷകൾ 29ന് നടക്കും. ഒന്ന്, രണ്ട് ക്ലാസ്സുകളിൽ പരീക്ഷക്ക് സമയപരിധി ഉണ്ടാകില്ല.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

Latest