Kerala
ഒ കെ ഉസ്താദ് ചരിത്ര സെമിനാറും അനുസ്മരണ സമ്മേളനവും മറ്റന്നാൾ മലപ്പുറത്ത്
സംഗമത്തില്‍ സമസ്ത സാരഥികളെ ബഹ്‌റുല്‍ ഉലൂം അവാര്‍ഡ് നല്‍കി ആദരിക്കും
വ്യാഴാഴ്ച മലപ്പുറത്ത് നടക്കുന്ന ഒ കെ ഉസ്താദ് ചരിത്ര സെമിനാറുമായി ബന്ധപ്പെട്ട് മലപ്പുറത്ത് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പരിപാടികള്‍ വിശദീകരിക്കുന്നു
മലപ്പുറം | തലമുറകളുടെ ഗുരുവായ ബഹ്റുല്‍ ഉലൂം ഒ.കെ ഉസ്താദ് ചരിത്രം, ദര്‍ശനം എന്ന പ്രമേയത്തില്‍ ഡിസംബര്‍ 18 ന് വ്യാഴാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ചരിത്ര സെമിനാറും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. ഉച്ചക്ക് 1 മുതല്‍ വൈകുന്നേരം 5 വരെ നടക്കുന്ന പരിപാടിയില്‍ ആയിരങ്ങള്‍ സംബന്ധിക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യരാണ് ഒതുക്കുങ്ങല്‍ ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്്ലിയാര്‍.
ഉച്ചക്ക് ഒന്നിന് നടക്കുന്ന പ്രകീര്‍ത്തന സംഗമത്തോടെ പരിപാടികള്‍ ആരംഭിക്കും. 1.30ന് കേരള ഹജ്ജ്-വഖഫ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മതുള്ള സഖാഫി എളമരം, അജിത് കൊളാടി എന്നിവര്‍ വിവിധ വിഷയങ്ങളവതരിപ്പിക്കും.
തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, ജാമിഅ ഇഹ്‌യാഉസ്സുന്ന പ്രസിഡന്റ് ഒ കെ മൂസാന്‍ കുട്ടി മുസ് ലിയാര്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, ഒ കെ അബ്ദുറശീദ് മുസ്‌ലിയാര്‍, അബ്ദു മുസ്‌ലിയാര്‍ താനാളൂര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, ഒ കെ അബ്ദുല്‍ ഹകീം മുസ്‌ലിയാര്‍, സയ്യിദ് ഹസന്‍ ബാഖവി കൊന്നാര്, എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ ഹൈദ്രൂസി അഹ്‌സനി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി, കേരള മുസ് ലിം ജമാഅത്ത് ഫിനാന്‍സ് സെക്രട്ടറി എപി അബ്ദുല്‍ കരീം ഹാജി ചാലിയം, എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, അബ്ദുല്‍ അസീസ് ഹാജി കൊട്ടപ്പുറം, പി എം മുസ്ഥഫ കോഡൂര്‍, ഊരകം അബ്ദുറഹ്‌മാന്‍ സഖാഫി, അബ്ദുല്‍ മജീദ് അഹ്‌സനി, മുനീര്‍ പാഴൂര്‍, പി കെ മുഹമ്മദ് ശാഫി, ശാഹുല്‍ ഹമീദ് മലപ്പുറം എന്നിവര്‍ പ്രസംഗിക്കും.
ഒ കെ സൈനുദ്ധീന്‍ കുട്ടി മുസ്‌ലിയാരുടെ ശിഷ്യരും സമസ്ത സാരഥികളുമായ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ് ലിയാര്‍ എന്നിവരെ ബഹ്‌റുല്‍ ഉലൂം അവാര്‍ഡ് നല്‍കി സംഗമത്തില്‍ ആദരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, റാബിത്വ കണ്‍വീനര്‍ അബ്ദുന്നാസിര്‍ അഹ്‌സനി ഒളവട്ടൂർ,റാബിത്വ ചെയർമാൻ സയ്യിദ് ഹസന്‍ ബാഖവി കൊന്നാര്, കണ്‍വീനര്‍ ഡോ. അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, ഒ കെ അബ്ദുല്‍ ഹമീദ് അഹ്‌സനി സംബന്ധിച്ചു.



