Kerala
സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടു
നെയ്യാറ്റിന്‍കരയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്

തിരുവനന്തപുരം | സ്വകാര്യ ആശുപത്രിയിലെ നഴ്സ് പേയിങ്ങ് ഗസ്റ്റായി കഴിയുന്ന വീട്ടില്‍ മരിച്ച നിലയില്‍. ആറ്റിങ്ങല്‍ സ്വദേശി അഞ്ജലി (28) ആണ് മരിച്ചത്. നെയ്യാറ്റിന്‍കരയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ശനിയാഴ്ച അവധിയെടുത്ത അഞ്ജലി വീട്ടില്‍ കഴിയുകയായിരുന്നു. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റു മൂന്നു പേര്‍ക്കൊപ്പമാണ് അഞ്ജലി താമസിച്ചിരുന്നത്. മറ്റുള്ളവര്‍ ജോലിക്കു പോയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)
---- facebook comment plugin here -----