Kerala
പ്രണയം നടിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് ആശങ്കാജനകമെന്ന് എന്‍എസ്എസ്
രാജ്യദ്രോഹപരമായ ഇത്തരം പ്രവര്‍ത്തനം തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പറഞ്ഞു

തിരുവനന്തപുരം| പ്രണയം നടിച്ച് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നത് ആശങ്കാജനകമെന്ന് എന്‍എസ്എസ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നത് ശരിയല്ല. രാജ്യദ്രോഹപരമായ നടപടി സ്വീകരിക്കുന്നവരെ കണ്ടെത്തി അമര്‍ച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പറഞ്ഞു.
പ്രണയം നടിച്ചുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ വശംവദരാകാതിരിക്കാന്‍ സമുദായസംഘടനകള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. മതവിദ്വേഷത്തിനെതിരെ ജാതിമതഭേദമന്യെ എല്ലാവരും ഒന്നിക്കണമെന്നും എന്‍എസ്എസ് പ്രസ്താവനയിലാവശ്യപ്പെട്ടു.
---- facebook comment plugin here -----