Kerala
നിലപാടെടുക്കാന്‍ എന്‍ എസ് എസിന് അവകാശമുണ്ട്; സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി തിരുവഞ്ചൂര്‍
യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ്സും എന്‍ എസ് എസും തമ്മില്‍ യാതൊരു അകല്‍ച്ചയും ഇല്ല. വ്യാഖ്യാനിച്ച് അകല്‍ച്ച ഉണ്ടാക്കുന്നത് എന്തിനാണ്.

കോട്ടയം | എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കെ പി സി സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്നാണ് കൂടിക്കാഴ്ചക്കു ശേഷം തിരുവഞ്ചൂര്‍ പ്രതികരിച്ചത്.
ശബരിമല വിഷയത്തില്‍ എന്‍ എസ് എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാന്‍ എന്‍ എസ് എസിന് സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നും ആ നിലപാടുകളെ ബഹുമാനത്തോടെ കാണുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എന്‍ എസ് എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ശരിയല്ല.
കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ല എന്ന് പറയുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ്സും എന്‍ എസ് എസും തമ്മില്‍ യാതൊരു അകല്‍ച്ചയും ഇല്ല. വ്യാഖ്യാനിച്ച് അകല്‍ച്ച ഉണ്ടാക്കുന്നത് എന്തിനാണ്. എന്‍ എസ് എസുമായി ഒരു മധ്യസ്ഥ ചര്‍ച്ചക്കുള്ള ആവശ്യമില്ലെന്നതാണ് എന്റെ അനുഭവം. എന്‍ എസ് എസ് സ്വന്തം നിലപാടില്‍ വെള്ളം ചേര്‍ക്കാതെ മുന്നോട്ടുപോകുന്ന സംഘടനയാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.