Connect with us

Kerala

ആഗോള അയ്യപ്പ സംഗമത്തിന് എന്‍ എസ് എസിന്റെ പൂര്‍ണ പിന്തുണ

അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമെന്ന വി ഡി സതീശന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ല

Published

|

Last Updated

കോട്ടയം | ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എന്‍ എസ് എസ്. പിണറായി സര്‍ക്കാര്‍ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് എന്‍ എസ് എസ് വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാര്‍ പറഞ്ഞു.

അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമെന്ന വി ഡി സതീശന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ല. അവിശ്വാസികള്‍ അയ്യപ്പസംഗമം നടത്തുന്നുവെന്ന ബി ജെ പി ആരോപണം എന്‍ എസ് എസ് തള്ളി. എന്‍ എസ് എസിനെ സംബന്ധിച്ചിടത്തോളംന്‍ സര്‍ക്കാര്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്നാണ് വിശ്വാസം.

ഇക്കാര്യത്തില്‍ എന്‍ എസ് എസിന് സര്‍ക്കാരില്‍ പൂര്‍ണവിശ്വസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലൂടെ ശബരിമലയിലെ പരിപൂര്‍ണ വികസനത്തിനും ഭക്തര്‍ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും വേദിയാകും.