Ongoing News
സഊദിയിൽ ഇനി ആഡംബര ട്രെയിൻ സർവീസും
ഡ്രീം ഓഫ് ദി ഡിസേർട്ട് എന്ന പേരിലാണ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ സർവീസ്

റിയാദ് | മിഡിൽ ഈസ്റ്റ് മേഖലയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സഊദി അറേബ്യയിൽ ആരംഭിക്കുന്നതിന് ഇറ്റലിയിലെ ആഴ്‌സനാലെ ഗ്രൂപ്പുമായി സഊദി അറേബ്യ റെയിൽവേ (എസ് എ ആർ) ധാരണാപത്രം ഒപ്പുവെച്ചു. ഡ്രീം ഓഫ് ദി ഡിസേർട്ട് എന്ന പേരിൽ ആരംഭിക്കുന്ന ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ സർവ്വീസിന്റെ ധാരണാപത്രത്തിൽ സഊദി റെയിൽവെ സി.ഇ.ഒ ബഷർ ബിൻ ഖാലിദ് അൽ മാലിക്കും ഇറ്റലിയിലെ ആഴ്‌സണൽ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാൻ പൗലോ ബാർലെറ്റയും ഒപ്പുവെച്ചു
ആഭ്യന്തര – വിദേശ വിനോദസഞ്ചാരികൾക്ക് ആഡംബരപരപൂർണ്ണമായ രീതിയിൽ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയുന്ന രീതിയിലാണ് സർവ്വീസുകൾ ക്രമീകരിക്കുക ,സർവ്വീസ് നിലവിൽ വരുന്നതോടെ മിഡിൽ ഈസ്റ്റ് മേഖലയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവ്വീസ് നടത്തുന്ന രാജ്യമായി സഊദി മാറും ,ഡ്രീം ഓഫ് ദി ഡെസേർട്ട് ട്രെയിൻ ടൂർ 2025-ലാണ് ആരംഭിക്കുക
---- facebook comment plugin here -----