Connect with us

Kerala

പ്രമുഖ സംവിധായകന്‍ നിസാര്‍ അന്തരിച്ചു

കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു

Published

|

Last Updated

കോട്ടയം | മലയാളത്തില്‍ നിരവധി കോമഡി സിനിമകള്‍ സമ്മാനിച്ച പ്രമുഖ സംവിധായകന്‍ നിസാര്‍ അന്തരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു.

1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാര്‍ തൊട്ടടുത്ത വര്‍ഷം ദിലീപ്, പ്രേംകുമാര്‍ എന്നിവരെ നായകരാക്കി ‘ത്രീ മെന്‍ ആര്‍മി’ എന്ന ചിത്രം സംവിധാനം ചെയ്തു. അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ് പേപ്പര്‍ ബോയ്, ഓട്ടോ ബ്രദേഴ്‌സ്, അപരന്മാര്‍ നഗരത്തില്‍, കായംകുളം കണാരന്‍, താളമേളം, ഡാന്‍സ്, ഡാന്‍സ്, ഡാന്‍സ്, മേരാം നാം ജോക്കര്‍ ആറു വിരലുകള്‍, ടൂ ഡേയ്‌സ് തുടങ്ങീ ഇരുപത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്തു.

2018 ല്‍ പുറത്തിറങ്ങിയ ‘ലാഫിംങ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍’ എന്ന ചിത്രമായിരുന്നു അവസാനം സംവിധാനം ചെയ്തത്.

 

Latest