Connect with us

Kerala

ആറുമാസമായി വേതനമില്ല; കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്ത നിലയില്‍

സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആത്മഹത്യയെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷന്‍. പ്രേരകുമാരുടെ സമരം തുടരുന്നതിനിടെയാണ് ആത്മഹത്യ.

Published

|

Last Updated

കൊല്ലം | കൊല്ലത്ത് സാക്ഷരതാ പ്രേരകിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കോട് സ്വദേശി ഇ എസ് ബിജുമോനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പത്തനാപുരം ബ്ലോക്ക് നോഡല്‍ പ്രേരകായിരുന്നു. മികച്ച പ്രവര്‍ത്തനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിട്ടുണ്ട്..

ബിജുമോന്‍ ഉള്‍പ്പെടെയുള്ള പ്രേരകുമാര്‍ക്ക് ആറു മാസമായി വേതനം ലഭിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആത്മഹത്യയെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ആരോപിച്ചു.

സാക്ഷരതാ പ്രേരകുമാരുടെ സമരം തുടരുന്നതിനിടെയാണ് ആത്മഹത്യ. സംഘടനയുടെ സെക്രട്ടേറിയറ്റിനു മുമ്പിലെ സമരം 80 ദിവസം പിന്നിട്ടു. സംസ്ഥാനത്തെ 1,714 പ്രേരകുമാര്‍ പ്രതിസന്ധിയിലാണെന്ന് സംഘടന വ്യക്തമാക്കി.

പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പ്രേരകുമാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31ന് ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

Latest