Connect with us

Kerala

പോലീസ് ക്രൂരത ആരും തങ്ങളെ പഠിപ്പിക്കേണ്ട: തോമസ് ഐസക്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെ കോൺഗ്രസ്സ് പോലീസ് വിഷയം ഉയർത്തുന്നു

Published

|

Last Updated

പാലക്കാട് | പോലീസ് ക്രൂരതയെ കുറിച്ച് ആരും തങ്ങളെ പഠിപ്പിക്കേണ്ടെന്ന് സി പി എം നേതാവ് ഡോ. ടി എം തോമസ് ഐസക്. പോലീസ് വേട്ടക്ക് ഏറ്റവും കൂടുതൽ ഇരയായത് കമ്മ്യൂണിസ്‌റ്റുകാരാണ്. എല്ലാ സർക്കാറിന്റെ കാലത്തും പോലീസിൽ പുഴുക്കുത്തുകൾ ഉണ്ടായിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

രമേശ് ചെന്നിത്തല അടക്കമുള്ളവർ അവരുടെ സർക്കാറിൻ്റെ കാലത്തുള്ള പോലീസിൻ്റെ പ്രവർത്തനം പരിശോധിക്കുന്നത് നല്ലതായിരിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെ കോൺഗ്രസ്സ് പ്രതിസന്ധിയിലായി. യുവനേതാക്കളായി ഉയർത്തിക്കൊണ്ടുവന്നവരെല്ലാം കളങ്കിതരാണ്. അത് മറികടക്കാനാണ് ഇപ്പോൾ പോലീസ് വിഷയം കോൺഗ്രസ്സ് ഉയർത്തുന്നതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

---- facebook comment plugin here -----

Latest