Kerala
ഇന്നും പുതിയ നിപ്പാ കേസുകളില്ല; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ അനുവദിച്ചു
ചികത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്

കോഴിക്കോട് | സംസ്ഥാനത്ത് ഇന്നും പുതിയ നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ചികത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിലെ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. കടകള്‍ക്ക് രാത്രി എട്ട്മണിവരെയും ബേങ്കുകള്‍ക്ക് ഉച്ചക്ക് രണ്ട് വരെയും പ്രവര്‍ത്തിക്കും. എന്നാല്‍ ഇവിടങ്ങളിലെ മറ്റ് നിയന്ത്രണങ്ങള്‍ തുടരും
ഇതുവരെ 218 സാംപിളുകള്‍ പരിശോധിച്ചു. ഇന്ന് ലഭിച്ച 71 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. രോഗം ബാധിച്ച് ചികിത്സയിലുള്ള നാലു പേരില്‍ യുവാക്കളായ മൂന്നുപേരുടെയും ആരോഗ്യസ്ഥിതി സ്ഥിരതയോടെ തുടരുന്നു. കുട്ടിക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. ആരോഗ്യ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബര്‍ 13ന് കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച ചിലയിടങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.