Kerala
നമ്പര്‍ 18 പോക്‌സോ കേസ്; അഞ്ജലി അന്വേഷണത്തോട് സഹകരിക്കുന്നില്ല, കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നീക്കം
കൊച്ചി | നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. അഞ്ജലിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ അഞ്ജലിയെ റിമാന്‍ഡ് ചെയ്യേണ്ടി വരുമെന്ന നിലപാടിലാണ് അന്വേഷണ സംഘം. അഞ്ജലി ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.
കേസില്‍ അഞ്ജലി റിമാ ദേവിന് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ കഴിഞ്ഞ ദിവസം പോക്‌സോ കോടതിയിലെത്തിയിരുന്നു. ഇതിനിടെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. എന്നാല്‍, അഞ്ജലി ഇത് കൈപ്പറ്റിയിരുന്നില്ല. കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ റിമാന്‍ഡിലാണ്.




