Connect with us

number 18 hotel pocso case

നമ്പര്‍ 18 പോക്‌സോ കേസ്: സൈജു തങ്കച്ചന്‍ കീഴടങ്ങി

റോയ് വയലാട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും: അഞ്ജലി റീമാദേവിന് നോട്ടീസ്

Published

|

Last Updated

കൊച്ചി | നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കസ്റ്റഡിയില്‍. കൊച്ചി മെട്രോ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി സൈജു കീഴടങ്ങുകയായിരുന്നു. നേരത്തെ സൈജു നല്‍കിയ മുന്‍കൂര്‍ ജാമ്യേപക്ഷ തള്ളിയിരുന്നു.

പ്രയാപൂര്‍ത്തിയാകാത്ത കോഴിക്കോട് സ്വദേശിനിയെ ഹോട്ടലില്‍കൊണ്ട് പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി റോയ് വയലാട്ട് ഇന്നലെ മട്ടാഞ്ചേരി അസി. കമ്മീഷണര്‍ ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ഇന്ന് 12 മണിയോടെ റോയ് വയലാട്ടിനെ കോടതിയില്‍ ഹാജരാക്കും.

മൂന്നാം പ്രതി അഞ്ജലി റീമാദേവിനോട് ബുധാനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിലവില്‍ അഞ്ജലിക്ക് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നുണ്ട്. മൂന്ന് പ്രതികളേയും കസ്റ്റഡിയിലെടുത്ത് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം.