Connect with us

number 18 hotel pocso case

നമ്പര്‍ 18 പോക്‌സോ കേസ്: അഞ്ജലി റിമാ ദേവിനെ ഇന്ന് ചോദ്യം ചെയ്യും

ചോദ്യം ചെയ്യല്‍ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍

Published

|

Last Updated

കൊച്ചി | നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദേശം. ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാകും ചോദ്യം ചെയ്യല്‍.

കേസില്‍ അഞ്ജലി റിമാ ദേവിന് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ കഴിഞ്ഞ ദിവസം പോക്സോ കോടതിയിലെത്തിയിരുന്നു. ഇതിനിടെയാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്.

അന്വേഷണവുമായി സഹകരിക്കുമെന്നും എന്നായാലും സത്യം തെളിയുമെന്നും അവര്‍ പ്രതികരിച്ചു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. പോലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരിക്കില്ലെന്നും അഞ്ജലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേസിലെ ഒന്നാം പ്രതി നമ്പര്‍ 16 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, രണ്ടാം പ്രതി സൈജു തങ്കച്ചന്‍ എന്നിവര്‍ നിലവില്‍ കേസില്‍ റിമാന്‍ഡിലാണ്. കോഴിക്കോട് സ്വദേശനിയായ 16 വയസുകാരിയെ നമ്പര്‍ 18 ഹോട്ടലില്‍കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് കേസ്.