Connect with us

number 18 hotel pocso case

നമ്പർ 18 ഹോട്ടൽ പോക്സോ കേസ്; എം എൽ എയുടെ ഭാര്യയുടെ ഗൂഢാലോചനയെന്ന് അഞ്ജലി

ഇവരുടെ പേരുകൾ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തുമെന്നും അഞ്ജലി പറഞ്ഞു.

Published

|

Last Updated

കൊച്ചി | നമ്പർ 18 ഹോട്ടൽ പോക്സോ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മൂന്നാം പ്രതി അഞ്ജലി റീമദേവ്. തനിക്കെതിരായി ഗൂഢാലോചന നടത്തിയത് എം എൽ എയുടെ ഭാര്യ ഉൾപ്പെടെ ആറ് പേരാണെന്ന്  അവർ പറഞ്ഞു. ഇവരുടെ പേരുകൾ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തുമെന്നും അഞ്ജലി പറഞ്ഞു.

കള്ളപ്പണം ഇടപാടിനെ എതിർത്തതാണ് വിരോധത്തിന് ഗൂഢാലോചനക്ക് കാരണമെന്ന് അഞ്ജലി അവകാശപ്പെട്ടു. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.