number 18 hotel pocso case
നമ്പര്‍ 18 ഹോട്ടൽ പോക്‌സോ കേസ്: അഞ്ജലി റീമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി
ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
കൊച്ചി | നമ്പര്‍ 18 ഹോട്ടൽ പോക്‌സോ കേസില്‍ അഞ്ജലി റീമാ ദേവ് ഒടുവിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് അയച്ച നോട്ടീസ് അഞ്ജലി കൈപ്പറ്റിയിരുന്നില്ല. അഞ്ജലിയുടെ ബന്ധുവിനാണ് പോലീസ് നോട്ടീസ് കൈമാറിയത്. അഞ്ജലിയെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ബന്ധു പോലീസിനോട് പറഞ്ഞത്. ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ കോഴിക്കോട് പന്തീരാങ്കാവിലെ അഞ്ജലിയുടെ വീട്ടില്‍ നോട്ടീസ് പതിക്കാനായിരുന്നു തീരുമാനം.
കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് അഞ്ജലിക്ക് നോട്ടീസ് നല്‍കിയത്. ഇന്ന് കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്ക് ഒപ്പം ഇരുത്തി ചോദ്യം ചെയ്യാൻ വേണ്ടിയിട്ടായിരുന്നു ഇത്. അഞ്ജലി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ പശ്ചാത്തലത്തിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാം. ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ റോയി വയലാറ്റ്, രണ്ടാം പ്രതി സൈജു തങ്കച്ചന്‍ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പോലീസിൽ കീഴടങ്ങിയിരുന്നു. മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് കീഴടങ്ങിയത്.
വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് കേസ്. ഇതിൽ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. .കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.




